വിമുക്തഭടന്മാരുടെ മക്കൾക്ക് വിദ്യാഭ്യാസ ഗ്രാന്റ്: അപേക്ഷകൾ ക്ഷണിച്ചു, വിശദാംശങ്ങൾ


കൊയിലാണ്ടി: പ്രതിരോധ സേനയിൽ നിന്നും ഹവിൽദാർ വരെയുള്ള / തത്തുല്യ റാങ്കിൽ വിരമിച്ച വിമുക്ത ഭടന്മാരുടെ മക്കൾക്ക് കേന്ദ്രീയ സൈനിക ബോർഡിൽ നിന്നും നൽകുന്ന വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. www.ksb.gov.in, എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം.

ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ട് വരെ പാസ്സായ കുട്ടികൾക്ക് ഒക്ടോബർ 31 വരെയും ഡിഗ്രി ക്ലാസ്സുകൾക്ക് നവംബർ 30 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ksb.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക. ഫോൺ : 0495 2771881