കെല്‍ട്രോണില്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍; പ്രൈമറി തലംമുതലുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരം
കോഴിക്കോട്: കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ തുടങ്ങുന്നു. കെല്‍ട്രോണിന്റഎ കോഴിക്കോട് ജില്ലയിലുള്ള നോളജ്ഡ് സെന്ററിലാണ് പ്ലൈമറി തലം മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ കോഴ്‌സുകള്‍ക്കായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ഗ്രാഫിക് ഡിസൈന്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ്ഡ് സെന്ററുമായോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക. 04952301772, 8590605275.
Description: Keltron offers vacation computer courses