നമ്പ്രത്ത് കരയിലെ കവർച്ചാ ശ്രമം: പ്രതിയുമായി കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്കിലെത്തി പൊലീസ് തെളിവെടുത്തു


കൊയിലാണ്ടി: കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയില്‍ നടന്ന മോഷണ കേസിലെ പ്രതിയെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. രണ്ടാം പ്രതിയായ നടേരി മഞ്ഞളാടുകുന്നുമ്മല്‍ അഷ്‌റഫിനെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. നമ്പ്രത്തുകര ശാഖയിലും അഷ്റഫിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം വെെകീട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കിയെന്ന് കൊയിലാണ്ടി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പോക്സോ കേസിൽ റിമാൻഡിൽ കഴിയുകയാണ് അഷ്റഫ്. തെളിവെടുപ്പിനായി അഷ്റഫിനെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പോലീസ് കൊയിലാണ്ടി ജുഡീഷ്യൽ ഫസ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ വിട്ടു നൽകിയത്.

ജൂലൈ 15-നാണ് കാവുന്തറ സ്വദേശി കുന്നത്തറ പുറയവ് വീട്ടില്‍ ബിനുവും അഷ്റഫും പൂട്ട് തകർത്ത് ബാങ്കിൽ മോഷ്ടിക്കാനായി കയറിയത്. മോഷ്ടാക്കള്‍ അകത്ത് കയറിയെങ്കിലും ഒന്നുമെടുക്കാന്‍ കഴിഞ്ഞില്ലിരുന്നില്ല. പിന്നിലെ ജനലിന്റെ ചില്ല് തകര്‍ത്തിരുന്നു. രണ്ട് പേരുടെ ദൃശ്യം ബാങ്കിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനു പിടിയിലായത്. ഇയാളിൽ നിന്നാണ് അഷ്‌റഫാണ് കൂട്ടുപ്രതിയെന്ന് മനസിലായത്.

പോക്‌സോ കേസില്‍ റിമാൻഡിലായതിനാൽ അഷ്റഫിനെ കസ്റ്റഡിയിൽ കിട്ടിയിരുന്നില്ല. തുടർന്ന് പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുകയായിരുന്നു. വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. കൊയിലാണ്ടി സി.ഐ കുനിൽ കുമാർ, പ്രിന്‍സിപ്പള്‍ എസ്.ഐ വിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.

പൂട്ട് തകര്‍ത്ത് അകത്ത് കടന്നെങ്കിലും ഒന്നുമെടുക്കാന്‍ കഴിഞ്ഞില്ല; കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയില്‍ മോഷണ ശ്രമം

Summary: Keezhriyur Service Cooperative Bank’s Nambarathukara branch attempted theft by breaking the shutter lock; Evidence was obtained from the accused