‘ഒറ്റചിറകുളള പക്ഷി’ പറന്നുയർന്നത് പുരസ്‌കാര മികവിലേക്ക്; എസ്.കെ.പൊറ്റക്കാട് കഥാ പുരസ്‌കാരത്തിന് അർഹനായി കീഴരിയൂര്‍ സ്വദേശി അനൂജ് റാം
മേപ്പയ്യൂര്‍: അയാൾ കഥകളെഴുതി, മികച്ച കഥകൾ, അംഗീകാരവുമായി സാഹിത്യലോകവും. എസ്.കെ പൊറ്റക്കാട് കഥാ പുരസ്‌കാരം നേടി കൊയിലാണ്ടിക്കാരൻ. കോഴിക്കോട് കലക്റ്ററേറ്റിൽ ജോലി ചെയ്യുന്ന കീഴരിയൂര്‍ സ്വദേശി അനൂജ് റാമാണ് പുരസ്‌കാരത്തിന് അർഹനായത്.
യാണ്.
പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എസ്.കെ.പൊറ്റക്കാടിന്റെ നാല്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഉത്തര കേരള കവിതാ സാഹിത്യവേദി ഏര്‍പ്പെടുത്തിയ എസ്.കെ.പൊറ്റക്കാട് പുരസ്‌കാരമാണ് അനുജനെ തേടിയെത്തിയത്. ‘ഒറ്റചിറകുളള പക്ഷി’ എന്ന കഥാസമാഹാരത്തിനാണ് 10,001 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ലഭിച്ചത്.
ആഗസ്ത് 16 ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂര്‍ സേവാഭാരതി ഹാളില്‍ നടക്കുന്ന എസ്.കെ.പൊറ്റക്കാട് അനുസ്മരണ സമ്മേളനത്തില്‍ വെച്ച് പുരസ്‌കാരം നൽകും. എസ്.കെ.പൊറ്റക്കാടിന്റെ മകളും എഴുത്തുകാരിയുമായ സുമിത്ര ജയപ്രകാശ് ആണ് അവാർഡ് സമർപ്പിക്കുക. സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
ലോകം എന്നാല്‍ ഭൂപടത്തില്‍ കാണുന്നതിനപ്പുറം ഭാവനയില്‍ പോലും കാണുവാന്‍ കഴിയാതിരുന്ന ഒരു കാലത്ത് മലയാളനാട്ടില്‍ നിന്ന് ലോകം കാണുവാനിറങ്ങി വൈവിധ്യമാര്‍ന്ന മാനവികതയെക്കുറിച്ചും അതില്‍ താന്‍ കണ്ട ഏകതയെക്കുറിച്ചുമെല്ലാം സവിസ്തരം എഴുതി മലയാളികളെ ലോകം ചുറ്റിച്ച സഞ്ചാര സാഹിത്യകാരനാണ് എസ്.കെ. പൊറ്റക്കാട്.