ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ‘കെടാവിളക്ക്’ സ്‌കോളര്‍ഷിപ്പ്; വിശദമായി അറിയാം


കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ‘കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്’ പദ്ധതിയ്ക്ക് (2024, 25) അപേക്ഷ ക്ഷണിച്ചു.

കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.
വിദ്യാര്‍ത്ഥികള്‍ അപേക്ഷാഫോം ജനുവരി 20-നകം സ്‌കൂളില്‍ സമര്‍പ്പിക്കേണ്ടതും സ്‌കൂള്‍ അധികൃതര്‍ പ്രസ്തുത അപേക്ഷകള്‍ ജനുവരി 31 നകം ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേന ഡാറ്റാ എന്‍ട്രി പൂത്തിയാക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ www.egrantz.kerala.gov.in, www.bcdd.kerala.gov.in ല്‍ ലഭ്യമാണ്.

Description: ‘Kedavilak’ Scholarship for students studying in classes 1 to 8