കീം 2023 പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും; ഫലം ഈ വെബ്‌സൈറ്റിലൂടെ അറിയാം
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ മെഡിക്കല്‍ (കീം 2023) പ്രവേശന പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍,ബിന്ദു വൈകീട്ട് മൂന്നിനാണ് ഫലം പ്രഖ്യാപിക്കുക. http://cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം.
മേയ് 17 നാണ് പരീക്ഷകള്‍ നടന്നത്. 339 കേന്ദ്രങ്ങളിലായി 1.23 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് തിരുവനന്തപുരം ജില്ലയിലും കുറവ് വയനാട് ജില്ലയിലുമായിരുന്നു.
സംസ്ഥാനത്തെ എന്‍ജിനീയറിങ്, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധം, ഫാര്‍മസി കോഴ്‌സ്, ആര്‍ക്കിടെക്ചര്‍ കോഴ്‌സസുകളിലേക്ക് പ്രവേശനം നേടുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് കീം. സര്‍ക്കാര്‍ കോളേജുകളില്‍ സീറ്റുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കുമെന്നതിനാലാണ് ഇത്തരത്തില്‍ പരീക്ഷ സംഘടിപ്പിക്കുന്നത്.
ജെഇഇ പോലെയുള്ള പരീക്ഷകളില്‍ വിജയിക്കുന്നതിനു എന്‍.ഐ.ടികളിലേക്കും ഐ.ഐ.ടികളിലേക്കും പ്രവേശനം നേടുന്നതിനും വലിയ പ്രയ്തനവും അധ്വാനവും ആവശ്യമാണ്. അതേസമയം സ്റ്റേറ്റ് സിലബസ് പഠിച്ച് വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് സമാനമായ രീതിയില്‍ പരീക്ഷ സംഘടിപ്പിക്കുകയാണ് കീമിലൂടെ ഉദ്ദേശിക്കുന്നത്.
ഫലമറിയാന്‍ ചെയ്യേണ്ടത്:
Step 1: http://cee.kerala.gov.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Step 2: ഹോം പേജിലെ കീം 2023 എന്ന പോര്‍ട്ടലില്‍ ക്ലിക്ക് ചെയ്യുക.
Step 3: ലോഗിന്‍ വിവരങ്ങള്‍ എന്റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുക
Step 4: സ്‌ക്രീനില്‍ റാങ്ക് ലിസ്റ്റ് കാണം. ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുക്കാം.