കായണ്ണ പുളിയോട്ട് മുക്കില്‍ ഇ.കെ. രാഘവന്‍ സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്തു


കായണ്ണബസാര്‍: പുളിയോട്ട് മുക്കില്‍ വായനശാലയുടെ മുകള്‍നിലയില്‍ നിര്‍മ്മിച്ച ഇ.കെ. രാഘവന്‍ സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

വി.ടി. ബാലന്‍ അധ്യക്ഷത വഹിച്ചു. ഇ.കെ. രാഘവന്റെ ഫോട്ടോ അനാച്ഛാദനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ഇ. വത്സല നിര്‍വഹിച്ചു.

വായനശാല കമ്മിറ്റിയും, നാട്ടുകാരും സംഭാവന ചെയ്ത പുസ്തകങ്ങള്‍, നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍ ഏറ്റുവാങ്ങി.

ടി.പി. നാരായണന്‍, ഇ.സി. കുഞ്ഞിമൊയ്തി, വി.എം. സുരേന്ദ്രന്‍, ശിവശങ്കരന്‍ കിടാവ്, എന്‍. ഷാജു, എം.വി. ബാലകൃഷ്ണന്‍, വി. രവീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.