നാട്ടിലെ പരിപാടികളിലെല്ലാം സജീവം, അപ്രതീക്ഷിതമായി മരണം; കായണ്ണയിലെ പ്രകാശന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ നാട്
കായണ്ണബസാർ: ആരോഗ്യപ്രശ്നത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കായണ്ണ സ്വദേശി പ്രകാശന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബക്കാരും നാട്ടകാരും സഹപ്രവർത്തകരുമെല്ലാം. ഇന്നലെവരെ തങ്ങൾക്കൊപ്പമുണ്ടായിരുന്ന പ്രകാശൻ ഇനിയില്ലെന്ന് ഉൾക്കൊള്ളാനാവുന്നില്ലാർക്കും. കായണ്ണ വാരിയൻമടത്തിൽ പ്രകാശനാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് അന്തരിച്ചത്.
ആരോഗ്യ പ്രശ്നം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെയാണ് പ്രകാശനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അവിടെ നടത്തിയ പരിശോധനയിൽ രണ്ട് കിഡ്നികളും തകരാറിലായതായി കണ്ടെത്തി. രോഗം കണ്ടെത്തി ചികിത്സ ആരംഭിക്കുമ്പോഴേക്കും പ്രകാശൻ മടങ്ങിയത് തീരാനോവായി.
കെെരളി ടിവിയിൽ ഡ്രെെവറായി ജോലി ചെയ്തു വരികയായിരുന്ന പ്രകാശൻ. ക്ഷേത്രത്തിലും നാട്ടിലെ പരിപാടികളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഭാര്യ ദയനയെ തനിച്ചാക്കിയാണ് പ്രകാശന്റെ മടക്കം.
ALSO READ- കൈരളി ടിവി ജീവനക്കാരനായിരുന്ന പ്രകാശൻ കായണ്ണ അന്തരിച്ചു
വീട്ടിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് രാത്രി ഒമ്പത് മണിക്ക് സംസ്ക്കരിക്കും.