‘ജനമനസ്സുകളിൽ നിന്ന് രാഹുൽഗാന്ധിയെ പുറത്താക്കാൻ കഴിയില്ല’; ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ച് കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി


കായണ്ണബസാർ: ജനമനസ്സുകളിൽ നിന്ന് രാഹുൽഗാന്ധിയെ പുറത്താക്കാൻ കഴിയില്ലെന്ന് എം.കെ. രാഘവൻ എം.പി.

രാഹുൽ ഗാന്ധിക്ക് പിന്തുണയേകി കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.യു.ഐ. സെക്രട്ടറി കെ.എം. അഭിജിത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ഋഷികേശൻ, ഐപ് വടക്കേ തടം, കെ.പി. ഗിരീഷ് കുമാർ, റീന വെള്ളച്ചാലിൽ, കെ.പി. വിനോദിനി, പൊയിൽ വിജയൻ എന്നിവർ സംസാരിച്ചു.