കായണ്ണയിലെ ഓക്‌സിലറി ഗ്രൂപ്പ് ഭാരവാഹികള്‍ ഇനി ഒരു ചുവടുകൂടി മുന്നോട്ട്; കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ദിശ- 2022, പരിശീലനം നല്‍കി


കായണ്ണ: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ദിശ- 2022, ഓക്‌സിലറി ഗ്രൂപ്പ് അഞ്ചംഗ ഭാരവാഹികള്‍ക്കായുള്ള പരിശീലനം നടന്നു. കുടുംബശ്രീയുടെ സഹസംഘടനയായി പ്രവര്‍ത്തിച്ച്‌കൊണ്ട് 18നും 40നും ഇടയിലുള്ള സ്ത്രീകള്‍ക്കായി തൊഴില്‍ വിദ്യാഭ്യാസ പരമായ സഹായങ്ങള്‍ നല്‍കുന്ന ഒരു ഗ്രൂപ്പായാണ് ഓക്‌സിലറി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.

യുവതികളുടെ സാമൂഹിക,സാംസ്‌കാരിക ഉപജീവന ഉന്നമനത്തിന് ഒരുപുതു ഇടം സൃഷ്ടിക്കുകയാണ് ഓക്‌സിലറി ഗ്രൂപ്പിന്റ ലക്ഷ്യം.
ഉദ്ഘടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ ശശി നിര്‍വഹിച്ചു. സി.ഡി. എസ് ചെയര്‍ പേഴ്‌സണ്‍ പ്രജിന അധ്യക്ഷത വഹിച്ചു

 

ജില്ലാമിഷന്‍ ആര്‍.പി ശരണ്യ ക്ലാസെടുത്തു. മോട്ടിവേഷന്‍ ക്ലാസ്സ് അസിസ്റ്റന്റ് സെക്രട്ടറി സായിപ്രകാശ് നിര്‍വഹിച്ചു. ജില്ലാ ആര്‍.പി രാമചന്ദ്രന്‍ മാസ്റ്റര്‍ ആശംസയും സി.ഡി.എസ് മെമ്പര്‍ ബിന്ദു (സാമൂഹിക ഉപസമിതി കണ്‍വീനര്‍ ) സ്വാഗതവും പറഞ്ഞു.