സ്‌കൂള്‍ ബസിന് ഓടിത്തുടങ്ങാനായി പച്ചക്കൊടി കാട്ടി; കായണ്ണ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബസ് എംഎല്‍എ കെ.എം. സച്ചിന്‍ ദേവ് ഫ്‌ലാഗ് ഓഫ് ചെയ്തു
കായണ്ണ: കായണ്ണ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബസ് എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ ദേവ് ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌കൂളിനായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് സ്‌കൂള്‍ ബസ് അനുവദിച്ചത്.
ഫ്‌ലാഗ് ഓഫ് കര്‍മ്മത്തില്‍ കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.വി. ബിന്‍ഷ, ഗ്രാമ പഞ്ചായത്ത് അംഗം ജയപ്രകാശ് കായണ്ണ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.സി. സതി, പ്രിന്‍സിപ്പാള്‍ ഇ.കെ. ഷാമിനി, സിബി അലക്‌സ്, എന്‍എസ്എസ് പ്രോഗ്രാം കോ ഓഡിനേറ്റര്‍ ഡോ. സുബീഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രധാന അധ്യാപകന്‍ കെ.വി. പ്രമോദ് ചടങ്ങില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് സത്യന്‍ സ്വാഗതം പറഞ്ഞു. സീനിയര്‍ അസിസ്റ്റന്റ് റഷീദ് നന്ദി പറഞ്ഞു.