ലഹരിക്കെതിരെ ക്യാമ്പയിന്‍; വിദ്യാര്‍ത്ഥികളുടെ ‘കൈയൊപ്പ്’ ശേഖരണവുമായി കാവുന്തറ എ.യു.പി സ്‌കൂള്‍ പി.ടി.എ
നടുവണ്ണൂര്‍: ലഹരിക്കെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ച് കാവുന്തറ എ.യു.പി സ്‌കൂള്‍. ഒക്ടോബര്‍ 12,13 തിയ്യതികളിലായി കാവുന്തറ എ.യു.പി സ്‌കൂളില്‍ വെച്ച് നടന്ന പേരാമ്പ്ര സബ് ജില്ല ശാസ്ത്രമേളയോടനുബന്ധിച്ചായിരുന്നു ക്യാമ്പയിന്‍ നടത്തിയത്.
സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി അഡ്വ: കെ എം. സച്ചിന്‍ ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സ്‌കൂളുകളില്‍ പോലും ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പി.ടി.എ പ്രസിഡന്റ് സി.എം ശശിമാസ്റ്റര്‍ പറഞ്ഞു.