ശാസ്‌ത്രോത്സവത്തില്‍ മികവുറ്റ പ്രകടനം; പേരാമ്പ്ര സബ് ജില്ലാ ശാസ്ത്ര- പ്രവൃത്തി പരിചയമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി കാവുന്തറ എ.യു.പി സ്‌കൂള്‍


പേരാമ്പ്ര: പേരാമ്പ്ര സബ് ജില്ലാ ശാസ്ത്രമേള – പ്രവൃത്തി പരിചയമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി കാവുന്തറ എ.യു.പി സ്‌കൂള്‍. ഓവറോള്‍ ട്രോഫി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോധരന്‍ മാസ്റ്റര്‍ സ്‌കൂള്‍ പ്രതിനിധികള്‍ക്ക് കൈമാറി.

ഒക്ടോബര്‍ 12,13 തിയ്യതികളില്‍ കാവുന്തറ എ.യു.പി സ്‌കൂളില്‍ വെച്ച് നടന്ന ശാസ്ത്രാത്സവത്തിലാണ് സ്‌കൂള്‍ മികവുറ്റ വിജയം കരസ്ഥമാക്കിയത്. മേളയില്‍ 83 സ്‌കൂളുകളില്‍ നിന്നായി 2300 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

ശാസ്ത്രമേളയുടെ ഉദ്ഘാടനം അഡ്വ: കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ നിര്‍വ്വഹിച്ചു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ സ്റ്റാഫ് ലൈബ്രറിയുടെ ഉദ്ഘാടനം കോഴിക്കോട് ഡി.ഡി.ഇ മനോജ് കുമാര്‍.സി നിര്‍വ്വഹിച്ചു.

പേരാമ്പ്ര എ.ഇ.ഒ ലത്തീഫ് കരയത്തൊടി, പി.ടി.എ പ്രസിഡന്റ് സി.എം ശശി മാസ്റ്റര്‍ എന്നിവര്‍ വിശിഷ്ടാഥിതികളായി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.കെ പ്രസീത സ്വാഗതം പറഞ്ഞു.

summary: kavumthara AUP school wins overall championship in perambra sub district science fair