അ​ഞ്ച് ഏ​ക്ക​റോ​ളം സ്ഥലത്തെ തെ​ങ്ങും ജാ​തിയും വാഴയുമെല്ലാം നശിപ്പിച്ചു; കാട്ടാനശല്യത്താൽ പൊറുതിമുട്ടി കു​റ്റ്യാ​ടി കാ​വി​ലും​പാ​റ നിവാസികൾ


കു​റ്റ്യാ​ടി: കാട്ടാനശല്യത്താൽ ബുദ്ധിമുട്ടിലായിരിക്കുകയാണ് കാവിലുംപാറ പ​ഞ്ചാ​യ​ത്തി​ലെ കർഷകർ. പഞ്ചായത്തിലെ പൊ​യി​ലോം​ചാ​ല്‍ പു​ത്ത​ന്‍​പീ​ടി​ക ഭാ​ഗ​ത്ത് കാ​ട്ടാ​ന​യു​ടെ അ​ക്ര​മ​ണ​ത്തി​ല്‍ ഏക്കറുകണക്കിന് സ്ഥലത്താണ് കൃ​ഷി നാ​ശം സംഭവിച്ചത്. ക​ട​ത്ത​ല കുന്നേ​ല്‍ ആ​ന്‍റ​ണി​യു​ടെ അ​ഞ്ച് ഏ​ക്ക​റോ​ളം സ്ഥലത്തെ തെ​ങ്ങ്, ഗ്രാ​മ്പു, ജാ​തി, ക​ട​പ്ലാ​വ്, ഇ​രു​ന്നൂ​റോ​ളം വാ​ഴ, മു​പ്പ​തോ​ളം തെ​ങ്ങി​ന്‍ തൈ​ക​ക​ൾ എന്നിവ കാ​ട്ടാ​ന​ക​ള്‍ ന​ശി​പ്പി​ച്ചു. ‌ഐ​ക്കേ​ക​ര പ്ര​ഭാ​ക​ര​ന്‍റെ തോ​ട്ട​ത്തി​ല്‍ ക​യ​റി​യ ആ​ന​ക​ള്‍ തെ​ങ്ങ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്‍​ഷി​ക വി​ള​ക​ളും ന​ശി​പ്പി​ച്ചു. കഴിഞ്ഞ ദിവസമാണ് കാട്ടാനകൂട്ടം കൃഷി സ്ഥലത്തിറങ്ങി കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ച്ച​ത്.

കാട്ടാനകൂട്ടം കൃഷി സ്ഥലത്തുനിന്നും ജനവാസ മേഖലകളിലേക്ക് വരുമോ എന്ന ഭ​യ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളിപ്പോൾ. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി കാ​ട്ടാ​ന​ക​ള്‍ ​പ്ര​ദേ​ശ​ത്ത് നിലയുറപ്പിച്ചിരിക്കു​ക​യാ​ണ്.

കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടാ​ന ശ​ല്യം നി​യ​ന്ത്രി​ക്കാ​ന്‍ വ​നം വ​കു​പ്പ് ഉദ്യോ​ഗസ്ഥർ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ജ​ന്‍ ആ​ല​ക്ക​ല്‍ പ​റ​ഞ്ഞു. കെ​കെ​എ​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ജോ​യി പു​ളി​ക്ക​ല്‍, വ​ര്‍​ഗീ​സ് ക​രി​മ​ത്തി​യി​ല്‍, ടോ​മി ക​റു​ക​മാ​ലി, മാ​ത്യു കാ​ര​ക്ക​ട, ഐ​സ​ന്‍ ക​ട​ത്ത​ല കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ കൃഷി നശിപ്പിച്ച സ്ഥലം സ​ന്ദ​ര്‍​ശി​ച്ചു.

ചിത്രം: പ്രതീകാത്മകം

Summary: Kavilumpara native farmers are struggling due to the attack of wild elephants