കാസർഗോഡ് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാളെ കാണാതായി
കാസർകോട്: നീലേശ്വരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. പരപ്പനങ്ങാടി സ്വദേശി അബൂബക്കർ (58) ആണ് മരിച്ചത്. കാണാതായ മറ്റൊരാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. മുനീർ എന്നയാളെയാണ് കാണാതായത്.
ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ 35 ഓളം പേർ നീന്തി രക്ഷപ്പെട്ടു. ഇവരിൽ ഒൻപത് പേർ കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തിരയിൽപെട്ട് മറിഞ്ഞ ബോട്ട് പൂർണമായും കടലിൽ മുങ്ങിപ്പോവുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നീന്തി കയറിയവരെ രക്ഷപ്പെടുത്തിയത്.