‘ജന്മനാ രോഗപ്രതിരോധശേഷിയില്ല, മജ്ജ മാറ്റിവെക്കാൻ 50 ലക്ഷം രൂപ വേണം’; കൈകോർക്കാം കരുവണ്ണൂരിലെ നാല് മാസം പ്രായമുള്ള കുഞ്ഞുനേഹയ്ക്കായി
നടുവണ്ണൂർ: നാലുമാസം പ്രായമായ ഏകമകൾ സോഹയുടെ ചികിത്സയ്ക്കായി സുമനസുകളുടെ കാരുണ്യം തേടുകയാണ് കരുവണ്ണൂരിലെ ഒതയോത്ത് സാബിത്തും സുഹാനയും. സിവിയർ കംബൈന്റ് ഇമ്യൂണോ-ഡെഫിഷ്യൻസി സിൻഡ്രോം രോഗം ബാധിച്ച സോഹയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ മജ്ജമാറ്റിവെക്കമെന്ന് ഡോക്ടർമാർ പറയുന്നത്. ഏകദേശം 50 ലക്ഷത്തോളം രൂപ ഇതിന് വേണം. മജ്ജനൽകാൻ ഉപ്പയും ഉമ്മയും തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവ് കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്.
ജനിച്ച് പത്തുദിവസം കഴിഞ്ഞപ്പോൾ രക്തത്തിൽ അണുബാധയുണ്ടായി. ഇതോടെ സോഹ വെന്റിലേറ്ററിലായി. സ്വകാര്യാശുപത്രിയിൽ മൂന്നുമാസത്തോളം ചികിത്സ തുടർന്നു. ഇതിനിടെ ന്യുമോണിയയും ബാധിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
പ്രതിരോധശേഷി പരിശോധന നടത്തിയപ്പോൾ പ്രതിരോധംതീർക്കുന്ന കോശങ്ങൾ സജീവമല്ലെന്ന് കണ്ടെത്തി. തുടർന്ന് വിദഗ്ധചികിത്സയ്ക്ക് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജന്മനാ രോഗപ്രതിരോധശേഷിയില്ലാത്തിനാൽ മജ്ജമാറ്റിവെക്കലാണ് മാർഗമെന്ന് ഡോക്ടർമാർ നിർദേശിച്ചു. മജ്ജനൽകാൻ ഉപ്പയും ഉമ്മയും തയ്യാറായതോടെ ഇവരുടെയും കുഞ്ഞിന്റെയും മജ്ജ പരിശോധനയ്ക്കയച്ചു. വെന്റിലേറ്ററിലാണ് കുഞ്ഞുസോഹ ഇപ്പോഴും.
മജ്ജയെടുക്കാനും മാറ്റിവെക്കാനും 50 ലക്ഷം രൂപയോളം ചെലവു വരും. കുഞ്ഞിന്റെ ചികിത്സയ്ക്കായി ഗ്രാമപ്പഞ്ചായത്തംഗം സി.കെ. സോമന്റെ അധ്യക്ഷതയിൽ ചികിത്സാസഹായസമിതിയുണ്ടാക്കി. സൗത്ത് ഇന്ത്യൻ ബാങ്ക് നടുവണ്ണൂർ ശാഖയിൽ അക്കൗണ്ട് തുറന്നു.
അക്കൗണ്ട് നമ്പർ: 0189053000018464
ഐ.എഫ്.എസ്. കോഡ്: SIBL0000189.
ഗൂഗിൾ പേ: 8714775327.
Summary: Karuvannur native soha needs financial support for her treatment