ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ബസ് ജീവനക്കാരും; വടകരയിലെ 130 ബസുകളുടെ കാരുണ്യയാത്ര 22ന്


വടകര: വയനാട്, വിലങ്ങാട് മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി വടകര താലൂക്കിൽ സർവീസ് നടത്തുന്ന മുഴുവൻ ബസുകളും 22ന് കാരുണ്യ യാത്ര നടത്തും. വാര്‍ത്താ സമ്മേളനത്തിലാണ് സംയുക്ത തൊഴിലാളി യൂണിയനും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ഇക്കാര്യം അറിയിച്ചത്‌.

അന്നേ ദിവസത്തെ ബസിന്റെ മുഴുവൻ വരുമാനവും തൊഴിലാളികളുടെ വേതനവും വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും സഹായവും ഉൾപ്പെടെ സഹായ ഫണ്ടിലേക്ക് നൽകുമെന്ന്‌ സംയുക്ത തൊഴിലാളി യൂണിയനും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും തീരുമാനിച്ചതായി ബസ് ഓണേഴ്സ് ജനറൽ സെക്രട്ടറി എ.പി.ഹരിദാസൻ, സംയുക്ത തൊഴിലാളി യൂണിയൻ കൺവീനർ എ.സതീശൻ എന്നിവർ അറിയിച്ചു.

വടകരയിൽ നിന്ന് സർവീസ് നടത്തുന്ന 130 ബസുകളും കാരുണ്യ യാത്രയിൽ പങ്കെടുക്കും. രാവിലെ 10മണിക്ക്‌ ആർടിഒ കാരുണ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

Description: Karunyathra of 130 buses in Vadakara on 22nd