കെ.എം. മാണിയുടെ ഓർമയ്ക്കായി ചക്കിട്ടപാറയിൽ കാരുണ്യഭവനം; തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് മന്ത്രി റോഷി അഗസ്റ്റിൻ
ചക്കിട്ടപാറ : ചക്കിട്ടപ്പാറയിൽ കെ.എം. മാണിയുടെ ഓർമയ്ക്കായി നിർമ്മിക്കുന്ന കാരുണ്യഭവനത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു. കേരളാ കോൺഗ്രസ് (എം) പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാരുണ്യഭവനം നിർമ്മിക്കുന്നത്. തറക്കല്ലിടൽ കർമ്മം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
ചക്കിട്ടപാറ സെയ്ന്റ് ആന്റണീസ് പള്ളിവികാരി ഫാ. മിൽട്ടൺ മുളങ്ങാശ്ശേരി വെഞ്ചരിപ്പ് നടത്തി. കോൺഗ്രസ് പാർട്ടി പ്രവർത്തകരും സാമൂഹി-രാഷ്ട്രീയ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
ബേബി കാപ്പുകാട്ടിൽ, കെ.കെ. നാരായണൻ, കെ.എം. പോൾസൺ, ബോബി ഓസ്റ്റിൻ, സുരേന്ദ്രൻ പാലേരി, ബോബി മൂക്കൻതോട്ടം, വിജി വിനോദ്, അരുൺ ജോസ്, ജെയ്സൺ ജോസഫ്, ജോസുക്കുട്ടി പുരയിടത്തിൽ, ജോയി പനമറ്റത്തിൽ, എൽസി കുറ്റികാട്ട് എന്നിയവർ പങ്കെടുത്തു.