രോഗികള്‍ക്ക് ആശ്വാസമായി; ചെറുവണ്ണൂര്‍ കക്കറമുക്കില്‍ കരുണ പാലിയേറ്റീവ് മെഡിക്കല്‍ സെന്ററിന് തുടക്കമായി


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കക്കറമുക്ക് കരുണാ പാലിയേറ്റീവ് കെയറിന്റെ കീഴില്‍ കരുണാ പാലിയേറ്റീവ് മെഡിക്കല്‍ സെന്ററിന് തുടക്കമായി. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്ത് ഉദ്ഘാടനം ചെയ്തു. എന്‍.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

ദുബൈ കരുണ കമ്മിറ്റി കിഡ്‌നി രോഗിക്കുള്ള ധനസഹായം ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷാ ഗണേഷില്‍ നിന്നും കരുണയ്ക്കു വേണ്ടി സന്തോഷ് എം.പി ഏറ്റുവാങ്ങി. ദുബായ് കരുണാ കമ്മിറ്റി അംഗം അഷ്‌റഫ് സി.എം സംഭാവന ചെയ്ത പാലിയേറ്റീവ് ഉപകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു കരുണക്ക് സമര്‍പ്പിച്ചു.

കക്കറ മുക്കിലെ വ്യാപാരി വ്യവസായി മീത്തലെ കക്കറ കുഞ്ഞബ്ദുല്ല ഹാജിക്കുള്ള പൊന്നാട അണിയിക്കല്‍ ജില്ലാ പഞ്ചായത്ത് വ്യാപാരി വ്യവസായി പ്രവര്‍ത്തക സമിതി അംഗം ബാലന്‍ നിര്‍വഹിച്ചു. എന്‍ അഹമ്മദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.

വാര്‍ഡ് മെമ്പര്‍ ഉമ്മര്‍ എ.കെ, എം.വി മുനീര്‍ മാസ്റ്റര്‍, ബാബു ചാലില്‍ മീത്തല്‍, കെ.സി മൊയ്തു. തറമ്മല്‍ അഷ്‌റഫ് മാസ്റ്റര്‍, ജി.സി.സി കോഡിനേറ്റര്‍, പി.പി. മൊയ്തു, വി. കെ കുഞ്ഞമ്മദ്, പ്രശാന്ത് തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

തറമല്‍ ഹമീദ് സ്വാഗതവും, പി.പി ഗോപാലന്‍ നന്ദിയും പറഞ്ഞു.