ലഹരിയെ തുരത്താന്‍ പാഠങ്ങള്‍ പകര്‍ന്നുനല്‍കി ചെറുവണ്ണൂര്‍ കരുണ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ വാര്‍ഷികാഘോഷം
പേരാമ്പ്ര: ചെറുവണ്ണൂര്‍ കക്കറമുക്ക് കരുണ പാലിയേറ്റീവ് കെയര്‍ സെന്റര്‍ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും മലയാളി ഡോക്ടേഴ്‌സ് അസോസിയേഷന്‍ സൗദി, ദമ്മാം നല്‍കുന്ന പാലിയേറ്റീവ് ഉപകരണങ്ങള്‍ ഏറ്റുവാങ്ങലും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം എ. അജിത ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ച് നടന്ന ലഹരി നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ ക്ലാസിന് ഷിജു .ടി (സിവില്‍ എക്‌സൈസ് ഓഫീസര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസ് കൊയിലാണ്ടി) നേതൃത്വം നല്‍കി. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജി പ്രേമനെ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സന്‍ ശ്രീഷ ഗണേഷ് മെമന്റോ നല്‍കി ആദരിച്ചു.
കരുണ പ്രസിഡന്റ് എന്‍.കെ.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.എം.ബാബു, പഞ്ചായത്ത് അംഗം എ.കെ.ഉമ്മര്‍, ഡോ. ചൈതന്യ, സി.എം.നാരായണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍.അഹമ്മദ് മാസ്റ്റര്‍, കെ.കെ.രജീഷ്, വി.കെ.നാരായണന്‍, പി.കെ.മൊയ്തീന്‍ മാസ്റ്റര്‍, ബാബു ചാലില്‍ മീത്തല്‍, കെ.സി. മൊയ്തു, കരുണ മുഖ്യ രക്ഷാധികാരി പി.പി.മൊയ്തു, ജി.സി.സി കോര്‍ഡിനേറ്റര്‍ അഷ്‌റഫ് മാസ്റ്റര്‍ തറമ്മല്‍, നിഷാദ് മന്‍സില്‍ അമ്മത്, വി.കെ.കുഞ്ഞമ്മത്, കെ.എം.മാധവന്‍, സി.എം.ഗോവിന്ദന്‍, ഹമീദ് ചെറിയാണ്ടി, എന്‍.പ്രശാന്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കരുണ സെക്രട്ടറി ഹമീദ് മാസ്റ്റര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി.പി.ഗോപാലന്‍ നന്ദിയും പറഞ്ഞു.