ഗുണമേന്മയുള്ള നല്ല നാടന്‍ മഞ്ഞള്‍ നേടി ഇനി അധികം അലയേണ്ടിവരില്ല, മേപ്പയ്യൂരില്‍ തരിശ് ഭൂമിയില്‍ മഞ്ഞള്‍ കൃഷിയുമായി കാര്‍ഷിക കര്‍മ്മസേന


മേപ്പയ്യൂര്‍: നല്ലയിനം മഞ്ഞളിനായി ഇനി കടകള്‍ കയറിയിറങ്ങി മടുക്കുമല്ലോ എന്ന അദി വേണ്ട, മേപ്പയ്യൂരില്‍ കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തില്‍ തരിശ് ഭൂമിയില്‍ മഞ്ഞള്‍ കൃഷി ആരംഭിച്ചു. കൃഷി വകുപ്പ് നടപ്പിലാക്കുന്ന ”ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായാണ് കൃഷി വകുപ്പുമായി സംയോജിച്ച് പദ്ധതി നടപ്പിലാക്കുന്നത്. അര ഏക്കര്‍ തരിശ് ഭൂമിയില്‍ ഐഐഎസ്ആര്‍ പ്രഗതി ഇനത്തില്‍പെട്ട മഞ്ഞളാണ് കൃഷി ചെയ്യുന്നത്. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ മഞ്ഞള്‍ വിത്ത് നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

കര്‍മ്മസേന പ്രസിഡന്റ് കെ.കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസര്‍ ടി.എന്‍ അശ്വിനി പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി, കര്‍മ്മസേന വൈസ് പ്രസിഡന്റ് മൊയ്തീന്‍ മാസ്റ്റര്‍, ട്രഷറര്‍ കുഞ്ഞോത്ത് ഗംഗാധരന്‍, കൊളക്കണ്ടി സംസാരിച്ചു. കര്‍മ്മസേന സെക്രട്ടറി വി.കുഞ്ഞിരാമന്‍ കിടാവ് സ്വാഗതവും കൃഷി അസിസ്റ്റന്റ് സി.എന്‍ സ്‌നേഹ നന്ദിയും പറഞ്ഞു. എല്ലാ കര്‍മ്മസേന അംഗങ്ങളും ചടങ്ങില്‍ പങ്കാളികളായി.