കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ആവേശത്തില്‍ പേരാമ്പ്ര; കര്‍ഷക പ്രകടനവും റാലിയും നാളെ


പേരാമ്പ്ര: കേരള കര്‍ഷക സംഘം കോഴിക്കോട് ജില്ലാ സമ്മേളനം പേരാമ്പ്രയില്‍ ആരംഭിച്ചു. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗവും സംസ്ഥാന ധനകാര്യ മന്ത്രിയുമായ കെ.എന്‍.ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സ വത്സന്‍ പനോളി സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി.വിശ്വന്‍ മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ജില്ലാ പ്രസിഡണ്ട് കെ.പി.കുഞ്ഞഹമ്മദ് കുട്ടി അദ്ധ്യക്ഷനായി. സംസ്ഥാന വൈ: പ്രസിഡണ്ട് പി.എം.ഇസ്മയില്‍, പി.കെ.സുരേഷ് എന്നിവര്‍ അഭിവാദ്യം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം.കുഞ്ഞമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. എം.മെഹബൂബ് രക്തസാക്ഷി പ്രമേയവും ബാബു പറശ്ശേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. നാളെ നടക്കുന്ന കര്‍ഷക പ്രകടനത്തോടെയും റാലിയോടെയും സമ്മേളനം അവസാനിക്കും.