‘കർഷക ക്ഷേമനിധി ബോർഡ് പ്രാബല്യത്തിലാക്കുക, ഭൂനികുതി വർദ്ധനവ് പിൻവലിക്കുക’; വിവിധ ആവശ്യങ്ങളുന്നയിച്ച് മേപ്പയ്യൂർ കൃഷി ഭവനുമുന്നിൽ ധർണ്ണാസമരവുമായി കർഷക കോൺഗ്രസ്സ്


മേപ്പയ്യൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് മേപ്പയ്യൂരിലെ കൃഷിഭവനു മുൻപിൽ കർഷക കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം.
നാളികേര സംഭരണ അപാകത പരിഹരിക്കുക, ഭൂനികുതി വർദ്ധനവ് പിൻവലിക്കുക, കർഷക ക്ഷേമനിധി ബോർഡ് പ്രാബല്യത്തിലാക്കുക തുടങ്ങി കർഷകരെ ബാധിക്കുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ്ണാ സമരം സംഘടിപ്പിച്ചത്. ഡി.സി.സി.ജനറൽ സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു.

കർഷക കോൺഗ്രസ്സ് നിയോജക മണ്ഢലം പ്രസിഡന്റ് ശ്രീധരൻ കൽപ്പത്തൂർ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് കെ.പി.വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. കർഷക കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയംഗം സി.എം.ബാബു, പൂക്കോട്ട് ബാബുരാജ്, സി.രാമദാസ്, കെ.പി.രാമചന്ദ്രൻ, സി.പി.ബാലൻ നായർ, കൊല്ലർ കണ്ടി വിജയൻ, ഷബീർ ജന്നത്ത്, അനിൽകുമാർ അരിക്കുളം, കെ.കെ.സീതി, ടി.പി.മൊയ്തീൻ, യു.കെ.അശോകൻ, ഇ.കെ.ശശി, വിശ്വനാഥൻ കീഴരിയൂർ എന്നിവർ സംസാരിച്ചു.

ധർണ്ണ സമരത്തിന് അശോകൻ പെരുമ്പട്ടാട്ട്, കൂനിയത്ത് നാരായണൻ, സുരേന്ദ്രൻ ചങ്ങരംവള്ളി,പ്രകാശൻ എളങ്കൂറ്റിൽ, പി.പി.രാമദാസ്, വാസു മാസ്റ്റർ, വി.കെ.ബാബുരാജ്‌ എന്നിവർ നേതൃത്വം നൽകി.

Summary: karshaka congress conducted dharna infront of Meppayur Krishibhavan