കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് പോയ കര്‍ണാടക ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടു; യാത്രക്കാര്‍ക്ക് പരിക്ക്


കോഴിക്കോട്: കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് പോയ കര്‍ണാടക ആര്‍.ടി.സിയുടെ ബസ് അപകടത്തില്‍പ്പെട്ടു. ബംഗളുരു ബിടദിക്ക് സമീപം ഇന്ന് പുലര്‍ച്ചെ 3.45 നാണ് അപകടമുണ്ടായത്.

ബംഗളുരു- മൈസൂരു ദേശീയപാതയിലല്‍ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ചായിരുന്നു അപകടം. ബസിന്റെ മുന്‍വശത്ത് സാരമായ കേടുപാടുണ്ടായി.

അപകടത്തില്‍ ബസ് യാത്രക്കാര്‍ക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.