സംഗീത പ്രേമികളെ ഇതിലേ; വടകരയില്‍ 11ന് കര്‍ണാടക സംഗീതോത്സവം
വടകര: കേരള സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന കർണാടക സംഗീതോത്സവം പരിപാടിയുടെ ഭാഗമായി വടകരയില്‍ 11ന് പ്രശസ്ത സംഗീതജ്ഞൻ അടൂർ സുദർശന്റെ സംഗീതക്കച്ചേരി അരങ്ങേറും. വൈകീട്ട് വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തില്‍ സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും.
കർണാടക സംഗീതത്തിന്റെ പ്രചാരണത്തിനും ജനകീയമാക്കുന്നതിനും വേണ്ടിയാണ് അക്കാദമി സംഗീതോത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്താകെ ആറുകേന്ദ്രങ്ങളിലാണ് കച്ചേരി സംഘടിപ്പിക്കുന്നത്. ഇതിൽ മൂന്നുസ്ഥലങ്ങളിൽ കച്ചേരി കഴിഞ്ഞു. വടകര, കൊല്ലം, പാലക്കാട് എന്നിവിടങ്ങളിലാണ് ഇനി ബാക്കിയുള്ളത്.

കെ.രാഘവന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍, ജില്ലാ കേന്ദ്ര കലാസമിതി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംഗീത നാടക അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കലാസമിതിയുടെ ജില്ലാ കണ്‍വെന്‍ഷനും അന്നേദിവസം നടക്കും. വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തിന് സമീപം ചെത്തുതൊഴിലാളി യൂണിയന്‍ ഹാളില്‍ പകല്‍ രണ്ടിന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും.
ഹരിപ്പാട് കെ.പി.എൻ. പിള്ള വിശിഷ്ടാതിഥിയായിരിക്കും. കച്ചേരി നടത്തുന്ന അടൂർ പി. സുദർശനെ നഗരസഭാ ചെയർപേഴ്‌സൺ കെ.പി ബിന്ദു ആദരിക്കും. അമ്പലപ്പുഴ പ്രദീപ് വയലിനും ഇലഞ്ഞിയേൽ പി.സുനിൽകുമാർ മൃദംഗവും ആലുവ ആർ.രാജേഷ് ഘടവും വായിക്കും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി. ഹരീന്ദ്രനാഥ്, ജില്ലാ കേന്ദ്രകലാസമിതി പ്രസിഡന്റ് വി.ടി. മുരളി, കെ.പി. സത്യനാഥൻ, സജീവൻ ചോറോട് എന്നിവർ പങ്കെടുത്തു.
Description: Karnataka music festival on 11th in Vadakara