കർക്കടകവാവുബലി തർപ്പണം: വടകര ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ ഇത്തവണ വിപുലമായ സൗകര്യം


വടകര: ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ കർക്കടകവാവ് ബലിതർപ്പണത്തിന്‌ ഇത്തവണ വിപുലമായ സൗകര്യം ഏർപ്പെടുത്തിയതായി ക്ഷേത്രഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഓഗസ്റ്റ് മൂന്നിന് പുലർച്ചെ 4.30 മുതൽ ബലിതർപ്പണം ആരംഭിക്കും. കുറ്റ്യാടി പുഴയും മാഹി കനാലും സംഗമിക്കുന്ന സ്ഥലത്താണ് ബലിതർപ്പണം. കോഴിക്കോട് ശ്രേഷ്ഠാചാരസഭ ചടങ്ങിന് കാർമികത്വം വഹിക്കും.

വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ വിപുലമായ സൗകര്യം, വിശാലമായ കുളിക്കടവ് എന്നീ സൗകര്യങ്ങളുമുണ്ട്‌. ചാനിയംകടവിൽനിന്ന് വെള്ളൂക്കര വഴിയും തോടന്നൂരിൽനിന്നും അട്ടക്കുണ്ട് കടവിൽ നിന്നും ചെരണ്ടത്തൂർ പോസ്റ്റ് ഓഫീസ് വഴിയും ക്ഷേത്രത്തിലെത്താം.

പത്രസമ്മേളനത്തിൽ പ്രസിഡന്റ് ആർ.എം പവിത്രൻ, സെക്രട്ടറി പ്രജീഷ് മൂഴിക്കൽ, ശ്രീധരൻ മൂഴിക്കൽ, ടി.ടി ബാലകൃഷ്ണൻ, കെ.എം ഷൈജു, വി.എം ബാബു എന്നിവർ പങ്കെടുത്തു.