കര്‍ക്കടക വാവുബലി; ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു
കൊയിലാണ്ടി: കര്‍ക്കടക വാവുബലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. ഭക്തജനങ്ങളുടെ സൗകര്യംമാനിച്ച് ബലിത്തറവിപുലീകരിച്ച് നവീകരണ പ്രവൃത്തികള്‍ ചെയ്തതായും ഭാരവാഹികള്‍ അറിയിച്ചു.
ആഗസ്റ്റ് മൂന്നിന് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കടല്‍ക്കരയിലെ ക്ഷേത്ര ബലിത്തറയില്‍ ബലികര്‍മ്മങ്ങള്‍ നടക്കും. പോലീസ്, ഫയര്‍ഫോഴ്‌സ്, കോസ്റ്റ്ഗാര്‍ഡ്, മെഡിക്കല്‍ ആംബുലന്‍സ് എന്നീ സൗകര്യങ്ങളും ഒരുക്കും. ദേശീയപാതയിലെ ക്ഷേത്ര കവാടം മുതല്‍ രണ്ട് വരിയായിട്ടായിരിക്കും ക്ഷേത്ര ബലിതര്‍പ്പണ കൗണ്ടറിലേക്ക് ഭക്തരെ കടത്തിവിടുക.
കൗണ്ടറില്‍ നിന്നുതന്നെ ബലിസാധനങ്ങള്‍ വാങ്ങി ബലിത്തറയിലേക്ക് കടക്കാം. ബലി കഴിഞ്ഞത്തിനു ശേഷം ക്ഷേത്രകുളത്തില്‍ നിന്നും കുളിക്കാം. ബലിതര്‍പ്പണ ത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രഭാതഭക്ഷണവും നല്‍കുമെന്നും ക്ഷേത്രഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു .