കുണ്ടുതോട് സ്വദേശി കരീമിന് ഇനി ശ്വാസോശ്വാസം സു​ഗമമാകും; ബിപാപ്പ് മെഷീൻ നൽകി നന്മ ചാരിറ്റബിൾ ട്രസ്റ്റ്


തൊട്ടിൽപാലം: ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് ഏറെ പ്രയാസം അനുഭവിക്കുന്ന കുണ്ടുതോട് സ്വദേശി ഉരുണിയിൽ കരീമിന് 40000 രൂപ വിലവരുന്ന ബിപാപ്പ് മെഷീൻ നൽകി നന്മ ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റ് ചെയർമാൻ കെ.ബഷീർ മെഷിൻ കരീമിന് കെെമാറി.

സാധാരണയായി ശ്വാസതടസ്സമുള്ളവർക്ക് ഓക്സിജൻ സിലണ്ടറിനാണ് ആവശ്യക്കാർ ഉണ്ടായിരുന്നത് ഏന്നാൽ ഇന്ന് ഓക്സിജൻ വലിച്ചെടുക്കുന്നതോടൊപ്പം കാർബൺഡയോക്സൈഡ് പുറത്ത് വിടുന്നതിന് വേണ്ടി ബിപാപ്പ് മെഷീൻ്റെ ആവശ്യകതയിലാണ് പലരുമുള്ളത്. കരീം
നൻമയെ സമീപിക്കുന്നതിന് മുമ്പ് പ്രതിമാസം 3500 രൂപ വാടക നൽകിയാണ് ഇത് ഉപയോഗിച്ചിരുന്നത്. നിർദ്ധനരായ ഈ കുടുംബത്തിന് ഇത് ഏറെ പ്രയാസകരമായിരുന്നു. കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് ട്രസ്റ്റ് ഇടപെടൽ നടത്തി ബിപാപ്പ് ലഭ്യമാക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തിയത്.

ജനറൽ സിക്രട്ടറി ഉബൈദ് വാഴയി, വൈസ് ചെയർമാൻ ജമാൽ കണ്ണോത്ത്, ട്രസ്റ്റ് മെമ്പർമാരായ കെ.യൂനുസ്, അഷ്റഫ് മുല്ല എന്നിവർ പങ്കെടുത്തു.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും; ഓരോ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന് നോക്കാം

Summaty: Karim, a native of Kunduthod, will now be able to breathe easily; Namana Charitable Trust provided BiPAP machine