സഞ്ചാര സാഹിത്യം ഇഷ്ടപ്പെടുന്നവർക്കൊരു സന്തോഷ വാർത്ത; അബ്രീദ ബാനുവിന്റെ ‘കറക്കം’ സഞ്ചാര സാഹിത്യം പ്രകാശനം ചെയ്തു
പേരാമ്പ്ര: അബ്രീദ ബാനുവിന്റെ ‘കറക്കം’ എന്ന സഞ്ചാര സാഹിത്യം പ്രകാശനം ചെയ്തു. മുയിപ്പോത്ത് എം.സത്യന്‍ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലാണ് ഡല്‍ഹി ജാമിഅ മിലിയ സര്‍വ്വകലാശാല നിയമ വിദ്യാര്‍ത്ഥിനിയും എസ്.എഫ്.ഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റി അംഗവുമായ അബ്രീദ ബാനുവിന്റെ സഞ്ചാര സാഹിത്യം പ്രകാശനം ചെയ്തിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം നിര്‍വ്വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ.എം സതീഷ് പുസ്തകം ഏറ്റുവാങ്ങി. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി പ്രവിത അധ്യക്ഷത വഹിച്ചു. മോഹനന്‍ ചേനോളി പുസ്തകം പരിചയപ്പെടുത്തി. സാഹിത്യകാരന്‍ ചന്ദ്രശേഖരന്‍ തിക്കോടി മുഖ്യപ്രഭാഷണം നടത്തി.
ജനപ്രതിനിധികളായ ആര്‍.പി ഷോഭിഷ്, എന്‍.ആര്‍ രാഘവന്‍ , എഴുത്തുകാരായ കെ.വി ജ്യോതിഷ്, കെ.പി സീന ടീച്ചര്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് വൈസ് പ്രസിഡണ്ട് കെ.പി രാധാകൃഷ്ണന്‍, വി.ബി രാജേഷ് മാസ്റ്റ്ര്‍, കുന്നത്ത് അനിത ടീച്ചര്‍, സി. സുരേന്ദ്രന്‍, ബിലാല്‍ ശിബിലി, അബ്രിദ ബാനു എന്നിവര്‍ സംസാരിച്ചു. വി സുധീഷ് സ്വാഗതവും പി ദിനേശന്‍ നന്ദിയും പറഞ്ഞു.
summery: karakkam travel literature was released