കണ്ണൂരില്‍ നിര്‍ത്തിയിട്ട എക്‌സ്പ്രസ് ട്രെയിന് തീപിടിച്ചു; ഒരു ബോഗി കത്തിനശിച്ചു, ദുരൂഹത



വടകര: കണ്ണൂരില്‍ നിര്‍ത്തിയിട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീപ്പിടിത്തം. ഒരു ബോഗി പൂര്‍ണമായി കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.


ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവ സമയം ട്രെയിനില്‍ ആരുമുണ്ടായിരുന്നില്ല. അഗ്നിശമന സേന സ്ഥലത്ത് എത്തി തീയണച്ചെങ്കിലും ബോഗി പൂര്‍ണമായും കത്തി നശിച്ചിരുന്നു. തീഉയരുന്നത് റെയില്‍വേ ജീവനക്കാരാണ് ആദ്യം കണ്ടത്. മറ്റ് ബോഗികളിലേക്ക് തീ പടരും മുമ്പേ ഫയര്‍ ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചു.


സ്റ്റേഷന്‍ മാസ്റ്റര്‍ കെ.വി ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള അഗ്നി സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
ഷോര്‍ട്ട് സര്‍ക്യൂട്ടോ സ്വാഭാവിക തകരാറ് മൂലമോ തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. കോച്ചിന്റെ ഭാഗത്തേക്ക് ഒരാള്‍ കാനുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.