കണ്ണൂര്‍ കാട്ടാമ്പള്ളി ബാറിലെ കൊലപാതകം: ഒളിവിലായിരുന്ന പ്രതി പിടിയില്‍


കണ്ണൂര്‍: കാട്ടാമ്പള്ളി ബാറില്‍ വെച്ച് യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ പിടികൂടി. അഴീക്കോട് മൂന്നുനിരത്ത് സ്വദേശി ജിം നിഷാം എന്നറിയപ്പെടുന്ന നിഷാമാണ് പോലീസിന്റെ പിടിയിലായത്. ചിറയ്ക്കല്‍ കീരിയാട് സ്വദേശിയായ റിയാസിനെയാണ് കഴിഞ്ഞ വ്യാഴായ്ച്ച ബാറില്‍ വെച്ച് കുത്തി കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതിയെ അഴീക്കോട് വെച്ച് മയ്യില്‍ പോലീസ് പിടികൂടുകയായിരുന്നു. മദ്യപാനത്തിനിടയിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി റിയാസിനെ കുത്തി കൊലപ്പെടുത്തിയത്. വയറിന് കുത്തേറ്റ റിയാസ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.