കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഒഴിവ്


കണ്ണൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഡോക്ടർമാരുടെ ഒഴിവുണ്ട്. മാർച്ച് മൂന്നിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്‌ട്രേഷൻ നേടിയിരിക്കണം. എന്നതാണ് യോഗ്യത.

നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പലിന്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിശദാംശങ്ങൾ, gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Description: Kannur Govt. Vacancy for the post of Junior Resident / Tutor in Medical College