കണ്ണൂർ അഴീക്കോട് വെടിക്കെട്ടിനിടെ ആൾക്കൂട്ടത്തിൽ വീണ് അമിട്ട്പൊട്ടിത്തെറിച്ചു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം


കണ്ണൂർ: അഴീക്കോട്‌ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്.

തെയ്യം ഉത്സവത്തിനിടെയാണ് അപകടം. പ്രധാനപ്പെട്ട പത്തിരിയ്യം തെയ്യമായിരുന്നു ക്ഷേത്രത്തിൽ. നിരവധി ആളുകളാണ് തെയ്യം കാണാനെത്തിയിരുന്നത്. വെടിക്കെട്ടിനിടെ നാടൻ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടുകയായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.

നാടൻ അമിട്ട് മുകളില്‍ പോയി പൊട്ടാതെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടുകയായിരുന്നു. 12 വയസ്സുള്ള കുട്ടിയുള്‍പ്പെടെവർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

Summary: Kannur Azhikode fell into the crowd during the firing and exploded; Five people were injured, one critically