രാസ ലഹരിക്കെതിരെ ഒരുമിച്ച് പോരാടാം; കൂട്ട നടത്തവുമായി കണ്ണൂക്കര കലാസമിതി ഗ്രന്ഥാലയം


വടകര: കണ്ണൂക്കര കലാസമിതി ഗ്രന്ഥാലയം ആന്റ് വായനശാലയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ രാസലഹരിക്കെതിരെ കൂട്ട നടത്തം സംഘടിപ്പിച്ചു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഹീസാ നൗഷാദ് ഫ്ലാഗ് ഓഫ് ചെയ്തു.

ചടങ്ങിൽ എക്സൈസ് അസിസ്റ്റൻ്റ് സർക്കിൾ ഇന്‍സ്‌പെക്ടര്‍ സോമസുന്ദരൻ സംസാരിച്ചു. എം.പി പത്മനാഭൻ സ്വാഗതവും കലാസമിതി വനിതാവേദി പ്രസിഡണ്ട് നീലിമ ടീച്ചർ പ്രതിജ്ഞയും ചൊല്ലി കൊടുത്തു.

ചടങ്ങിന് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മെമ്പർമാരും വിവിധ സംഘടനാ പ്രതിനിധികളും ആശംസ അർപ്പിച്ച് സംസാരിച്ചു. കണ്ണൂക്കര റെയില്‍വേ ഗേറ്റില്‍ നിന്നും ആരംഭിച്ച് കണ്ണൂക്കരയില്‍ അവസാനിച്ച കൂട്ട നടത്തത്തില്‍ നിരവധി പേര്‍ പങ്കാളികളായി.

Description: Kannukkara Kalasamithi Library holds a mass walk against chemical addiction