കുരുന്നുകള്‍ക്ക് അറിവ് പകര്‍ന്ന് 109 വര്‍ഷം; കീഴരിയൂര്‍ കണ്ണോത്ത് യു.പി.സ്‌കൂള്‍ വാര്‍ഷികാഘോഷവും മികച്ച വിജയികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു
കീഴരിയൂര്‍: കണ്ണോത്ത് യു.പി.സ്‌കൂള്‍ നൂറ്റി ഒന്‍പതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശശി പാറോളി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ ഗീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മല ടീച്ചര്‍ വിവിധ എന്‍ഡോവ്മെന്റുകളുടെ വിതരണം നിര്‍വ്വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എം രവീന്ദ്രന്‍ എല്‍.എസ്.എസ്, യു. എസ്.എസ് വിജയികളെ അനുമോദിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ നിഷ വല്ലിപ്പടിക്കല്‍ ഉന്നത വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സ്‌കൂളിലെ പ്രതിഭകള്‍ക്കുള്ള അനുമോദനം കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഐ.സജീവന്‍ നിര്‍വ്വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗങ്ങളായ എം സുരേഷ് കുമാര്‍, ഇ.എം മനോജ്, ഗോപാലന്‍ കെ, സവിത നിരത്തിന്റെ മീത്തല്‍, പി.ടി.എ വൈസ് പ്രസിഡന്റ് എം ജറീഷ്, എ.വി ഷക്കീല, പി.ടി ഷീബ, സ്‌കൂള്‍ ലീഡര്‍ തേജലക്ഷ്മി എസ്.ആര്‍ എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ വി.പി സദാനന്ദന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി ബിജു നന്ദിയും പറഞ്ഞു.
തുടര്‍ന്ന് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അണിനിരന്ന വിവിധ കലാപരിപാടികളും നടന്നു. പരിപാടിയുടെ ഭാഗമായി പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കളറിംഗ് മല്‍സരം (നിറച്ചാര്‍ത്ത് ) ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. റഹ്മാന്‍ കൊഴുക്കല്ലൂര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പി.ആയിഷ ആശംസകള്‍ അര്‍പ്പിച്ചു. എ ശ്രീജ സ്വാഗതവും കെ അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.