പണിപൂര്‍ത്തിയാക്കി, പാതയൊരുങ്ങി; കന്നാട്ടി എടത്തുംകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു


ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കന്നാട്ടി വാര്‍ഡില്‍ എടത്തുംകുന്ന് റോഡ് പണിപൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ എന്‍.പി. സത്യവതി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍, സി.ഡി.എസ് ചേയര്‍ പേഴ്‌സണ്‍ യു. അനിത, പപ്പന്‍ കന്നാട്ടി, കെ.വി. കുഞ്ഞിരാമന്‍, എം. മുകുന്ദന്‍ മാസ്റ്റര്‍, പി. കുഞ്ഞിരാമന്‍, പ്രദീപന്‍ എം.കെ, സിത്താര എന്നിവര്‍ സംസാരിച്ചു.

വാര്‍ഡ് കണ്‍വീനര്‍ സി.വി. രജിഷ് സ്വാഗതം പറഞ്ഞു.