കനിവ് പാലിയേറ്റീവിന്റെ സേവങ്ങൾക്ക് ഇനി വേഗത കൂടും; പി.എം.ജി.സി.സി പുതിയ വാഹനം കൈമാറി


ആയഞ്ചേരി: കനിവ് പൈങ്ങോട്ടായിക്ക് കീഴിലുള്ള “കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്” പൈങ്ങോട്ടായി ഗൾഫ് കോഡിനേഷൻ കമ്മിറ്റി കൂട്ടായ്മയായ പി എം ജി സി സി നൽകുന്ന പുതിയ വാഹനം കൈമാറി. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ ഫൈസൽ അധ്യക്ഷത വഹിച്ചു. തിരുവള്ളൂർ പ്രസിഡന്റ് പ്രസിഡന്റ് പി സി ഹാജറ മുഖ്യാതിഥിയായി. ഹംസ വായേരി, ടി കെ അലി, അമീർ ജാബിർ മുഹമ്മദ്, ടി കെ മുജീബ്, എകെ കരീം, ശാന്ത എന്നിവർ സംസാരിച്ചു.