‘എന്റെ കൃഷിയിടം എന്റെ അഭിമാനം’ നമ്പിച്ചാം കണ്ടിയില്‍ കണ്ടംചിറ – കീഴ്പ്പയ്യൂര്‍ പാടശേഖര കര്‍ഷക കൂട്ടായ്മയൊരുക്കി; ഇത്തവണ കൃഷിയിറക്കാനൊരുങ്ങുന്നത് 200 ഏക്കറില്‍


കീഴ്പ്പയ്യൂര്‍: ‘എന്റെ കൃഷിയിടം എന്റെ അഭിമാനം’ കണ്ടം ചിറ – കീഴ്പ്പയ്യൂര്‍ പാടശേഖര കര്‍ഷക കൂട്ടായ്മ നമ്പിച്ചാം കണ്ടിയില്‍ വെച്ച് നടന്നു. പൂര്‍വ്വികര്‍ നമുക്ക് പകര്‍ന്നു നല്‍കിയ കാര്‍ഷിക സംസ്‌കാരം കെടാതെ സൂക്ഷിക്കണമെന്ന് കാര്‍ഷിക ശാസ്ത്രജ്ഞനും കേരള സംസ്ഥാന നോഡല്‍ ഓഫീസറുമായ ജയകുമാരന്‍ ഓര്‍മിപ്പിച്ചു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇത്തവണ 200 ഏക്കറില്‍ കൃഷി ചെയ്യാന്‍ തീരുമാനമായി. ഈ സാഹചര്യത്തില്‍ സാധ്യമാകും വിധം എല്ലാ സഹായ സഹകരണങ്ങളും നല്‍കുമെന്നും അദ്ദേഹം കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി.

സറീന ഒളോര സ്വാഗതം പറഞ്ഞ യോഗത്തില്‍ കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. ഇസ്മയില്‍ കമ്മന ആമുഖം നല്‍കി. ബ്ലോക്ക് മെമ്പര്‍ അഷീദ നടുക്കാട്ടില്‍, കൃഷി ഓഫീസര്‍ മൊയ്തീന്‍ ഷാ, വാര്‍ഡ് മെമ്പര്‍ ബിജു, കെ.എല്‍.ഡി.സി അര്‍ജുന്‍, ആസൂത്രണ സമിതി വൈ: ചെയര്‍മാന്‍ സത്യന്‍ മാസ്റ്റര്‍, കൃഷി അസിസ്റ്റന്റ് സുഷേണന്‍ എന്നിവര്‍ സംസാരിച്ചു.

എന്‍.ശ്രീധരന്‍, ഇ.പി അബ്ദുറഹ്‌മാന്‍, ഇ.ഉണ്ണിക്കൃഷ്ണന്‍, എം.പക്രന്‍ ഹാജി, എം.എം ബാലന്‍, മനു മാസ്റ്റര്‍, കെ.പി പ്രസാദ്, എന്‍.കെ അമ്മത്ഹാജി, സൂപ്പി പുറക്കല്‍, മേലാട്ട് നാരായണന്‍, എന്‍.കെ ഗോപാലന്‍, മൊയ്തി താവന, കെ.കെ ചന്തു, സത്യന്‍ എന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

നാല് മേഖല കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.
1 വയലാട് – നെല്യാട്ടുമ്മല്‍
2 കണ്ടം ചിറ
3 നമ്പിച്ചാം കണ്ടി – മീറങ്ങാട്ട്
4 കീഴ്പ്പയ്യൂര്‍ എടയിലാട്ട്

ഈ മേഖല കമ്മിറ്റികളുടെ വിപുലമായ യോഗം ഈ മാസം 30 നുള്ളില്‍ വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചു.

സറീന ഒളോറ ചെയര്‍ പേഴ്‌സണായും ഇസ്മയില്‍ കമ്മന കണ്‍വീനറായും ഭാസ്‌കരന്‍ കൊഴുക്കല്ലുര്‍, വി.പി ബിജു, എന്‍ ശ്രീധരന്‍, ഉണ്ണിക്കൃഷ്ണന്‍, പി സൂപ്പി അംഗങ്ങളായി മോണിറ്ററിംഗ് കമ്മിറ്റിക്കും രൂപം നല്‍കി.