എന്റെ കൃഷിയിടം എന്റെ അഭിമാനം; എല്ലാ പ്രതിസന്ധികളേയും മറികടന്ന് 200 ഏക്കറില്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ച് കണ്ടം ചിറ കീഴ്പ്പയ്യൂര്‍ പാടശേഖര കര്‍ഷക കൂട്ടായ്മ


മേപ്പയ്യൂര്‍: എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇത്തവണ 200 ഏക്കറില്‍ കൃഷി ചെയ്യാന്‍ കണ്ടംചിറ കീഴ്പ്പയ്യൂര്‍ പാടശേഖര കര്‍ഷക കൂട്ടായ്മ തീരുമാനം. എന്റെ കൃഷിയിടം എന്റെ അഭിമാനം എന്ന പേരില്‍ കണ്ടംചിറ കീഴ്പ്പയ്യൂര്‍ പാടശേഖര കര്‍ഷക കൂട്ടായ്മ നമ്പിച്ചാം കണ്ടിയിലാണ് നടന്നത്.

പൂര്‍വ്വികര്‍ നമുക്ക് പകര്‍ന്നു നല്‍ കായ കാര്‍ഷിക സംസ്‌കാരം കെടാതെ സൂക്ഷിക്കണമെന്ന് കാര്‍ഷിക ശാസ്ത്രജ്ഞനും കേരള സംസ്ഥാന നോഡല്‍ ഓഫീസറുമായ ജയകുമാരന്‍ കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കവെ ഓര്‍മ്മിപ്പിച്ചു. സാധ്യമാകും വിധം എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്നും അദ്ദേഹം കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി.

സറീന ഒളോര സ്വാഗതം പറഞ്ഞ യോഗത്തില്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഇസ്മയില്‍ കമ്മന ആമുഖം നല്‍കി. ബ്ലോക്ക് മെമ്പര്‍ അഷീദ നടുക്കാട്ടില്‍, കൃഷി ഓഫീസര്‍ മൊയ്തീന്‍ ഷാ
വാര്‍ഡ് മെമ്പര്‍ ബിജു, കെ.എല്‍.ഡി.സി അര്‍ജുന്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സത്യന്‍ മാസ്റ്റര്‍, കൃഷി അസിസ്റ്റന്റ് സുഷേണന്‍ എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ നാല് മേഖലാ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. 4മേഖല കമ്മിറ്റികള്‍ക്ക് രൂപം നല്‍കി
1 വയലാട് – നെല്യാട്ടുമ്മല്‍
2 കണ്ടം ചിറ
3 നമ്പിച്ചാം കണ്ടി – മീറങ്ങാട്ട്
4 കീഴ്പ്പയ്യൂര്‍ എടയിലാട്ട്.

മേഖല കമ്മിറ്റികളുടെ വിപുലമായ യോഗം ഒക്ടോബര്‍ 30നുള്ളില്‍ വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചു.

എന്‍.ശ്രീധരന്‍, ഇ.പി.അബ്ദുറഹ്‌മാന്‍, ഉണ്ണിക്കൃഷ്ണന്‍.ഇ, എം.പക്രന്‍ ഹാജി, എം.എം.ബാലന്‍, മനു മാസ്റ്റര്‍, പ്രസാദ്.കെ.പി, എന്‍.കെ.അമ്മത് ഹാജി, സൂപ്പി പുറക്കല്‍, മേലാട്ട് നാരായണന്‍, എന്‍.കെ.ഗോപാലന്‍, മൊയ്തി താവന, കെ.കെ.ചന്തു, സത്യന്‍.എന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സറീന ഒളോറ ചെയര്‍ പേഴ്‌സണായും ഇസ്മയില്‍ കമ്മന കണ്‍വീനറായും, ഭാസ്‌കരന്‍ കൊഴുക്കല്ലുര്‍, വി.പി.ബിജു, എന്‍.ശ്രീധരന്‍, ഉണ്ണിക്കൃഷ്ണന്‍, സൂപ്പി.പി എന്നിവര്‍ അംഗങ്ങളായും മോണിറ്ററിംഗ് കമ്മിറ്റിക്കും രൂപം നല്‍കി.