കനവ് വനിതാ വാടക സ്റ്റോർ ചാലിക്കുന്ന് പ്രവർത്തനം ആരംഭിച്ചു; സ്റ്റോർ ആരംഭിച്ചത് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി


വില്ല്യാപ്പള്ളി: കനവ് വനിതാ വാടക സ്റ്റോർ ചാലിക്കുന്ന് പ്രവർത്തനം ആരംഭിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പിഎം ലീന ഉദ്ഘാടനം ചെയ്തു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൽപ്പെടുത്തിയാണ് കനവ് വനിതാ ​ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വാടക സ്റ്റോർ ആരംഭിച്ചത്.

വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള അധ്യക്ഷയായി. ശ്രീജ, ഷൈജു എൻ കെ, പി സി സുരേഷ്,വിദ്യാധരൻ,ബാലകൃഷ്ണൻ, സുനിൽ,സവിത എന്നിവർ സംബന്ധിച്ചു.