കാനം രാജേന്ദ്രൻ വിട പറഞ്ഞിട്ട് ഒരാണ്ട്; ഓര്‍മകളില്‍ മൊകേരി
മൊകേരി: മൊകേരിയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. ഏഴ് മണിക്ക് സി.പി.ഐ പ്രവർത്തകർ മൊകേരി അങ്ങാടിയിൽ പ്രകടനം നടത്തി.
ഭൂപേശ് മന്ദിരത്തിൽ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം പി.സുരേഷ് ബാബു പതാക ഉയർത്തി അനുസ്മരണ പ്രസംഗം നടത്തി. ടി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
റീന സരേഷ്, എം.പി കുഞ്ഞിരാമൻ, വി.വി പ്രഭാകരൻ, സി നാരായണൻ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് സി.പി ബാലൻ, ടി.പി രാജീവൻ, ലയ പി, നിധീഷ് സി നേത്യത്വം എന്നിവര്‍ നൽകി.
Description: Kanam Rajendran's first death anniversary was observed