കല്ലൂര്‍ നിവാസികളുടെ സ്വപ്‌നം ഒടുവില്‍ യഥാര്‍ത്ഥ്യത്തിലേക്ക്; കല്ലൂർ പാറക്കടവത്ത് താഴെ പാലം ജൂലൈ മൂന്നിന് നാടിന് സമർപ്പിക്കും


പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ കല്ലൂര്‍,പുറവുര്‍, മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കല്ലൂര്‍ ചെറുപുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലം ജൂലൈ 3ന് നാടിന് സമര്‍പ്പിക്കും. കല്ലൂര്‍ നിവാസികളുടെ ചിരകാലാഭിലാഷാമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.

ജൂലൈ മൂന്നിന് വൈകിട്ട് 4മണിക്ക് പേരാമ്പ്ര എം.എല്‍.എ ടിപി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് പാലം നാടിന് സമര്‍പ്പിക്കും. 8.07 കോടിരൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പണി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം ജനുവരി 28നായിരുന്നു പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം.

പാലം വഴി പേരാമ്പ്രയില്‍ നിന്ന് മൂരിക്കുത്തി കല്ലൂര്‍ വഴി മുതുവണ്ണാച്ച, പുറവൂര്‍, വേളം പ്രദേശങ്ങളിലും അതുവഴി പള്ളിയത്ത്, ആയഞ്ചേരി. തീക്കുനി, തിരുവള്ളൂര്‍ എന്നിവിടങ്ങളിലും എത്തിച്ചേരാന്‍ കഴിയും.