ബിജെപി പേരാമ്പ്ര പഞ്ചായത്ത് ഭാരവാഹിയായിരുന്ന കല്ലോട് ചെറിയ കൊളോറത്ത് സി കെ ഷാജു അന്തരിച്ചു
പേരാമ്പ്ര: ബിജെപി പേരാമ്പ്ര പഞ്ചായത്ത് ഭാരവാഹിയായിരുന്ന കല്ലോട് ചെറിയ കൊളോറത്ത് സി കെ ഷാജു അന്തരിച്ചു. 45 വയസാണ്.
കല്ലോട് വെച്ചു കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെടകയായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് വീട്ടു വളപ്പില്‍.
ചെറിയ കൊളോറത്ത് രാമന്‍ കുട്ടി നമ്പ്യാരുടെയും പാര്‍വതി അമ്മയുടെയും മകനാണ്. സഹോദരന്‍ അനില്‍ കുമാര്‍ (അധ്യാപകന്‍, കോഴിക്കോട്).
