കുട്ടിച്ചാത്തന്റെ മണ്ണിൽ ഇനി ഏഴുനാൾ ഉത്സവലഹരി; കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം തിറയുത്സവത്തിന് നാളെ തുടക്കം


വടകര : കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ തിറയുത്സവത്തിന് നാളെ തുടക്കമാകും. 15-ന് വൈകീട്ട് അനുമോദനസമ്മേളനത്തോടെയാണ് പരിപാടി ആരംഭിക്കുക. കല്ലേരിയിലെയും സമീപപ്രദേശങ്ങളിലെയും വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിക്കും. വൈകീട്ട് ഏഴിന് വയലിൻ ഫ്യൂഷൻ ആൻഡ് മ്യൂസിക് നൈറ്റ് ഉണ്ടാകും.

16 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. 19-ന് വൈകീട്ട് 6.40-നാണ് കൊടിയേറ്റം.7.30-ന് നട്ടത്തിറ, 8.30-ന് ഗുളികന് അരിച്ചാർത്തൽ എന്നിവ നടക്കും. രാത്രി പത്തിന് എക്കോ നൈറ്റ്-2024 അരങ്ങേറും. 20-ന് രാത്രി ഏഴിന് പൂക്കലശംവരവ്, 8.15-ന് താലപ്പൊലിയും ഉണ്ടായിരിക്കും. കുട്ടിച്ചാത്തൻ, ​ഗുളികൻ വെള്ളാട്ടങ്ങൾക്ക് ശേഷം പുലർച്ചെ 2.30-ന് പാട്ടുപെട്ടി മെലഡി രാവും, തുടർന്ന് കരിമരുന്ന് പ്രയോഗവും നടക്കും.

സമാപനദിവസമായ 21-ന് രാവിലെ 8.30-ന് ഗുളികൻ തിറ, 11 മണിക്ക് കുട്ടിച്ചാത്തൻ തിറയും കെട്ടിയാടും. അന്നേദിവസം ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കുമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.