കലാകേളി 2024; കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂൾ കലോത്സവത്തിന് തുടക്കമായി


കല്ലാച്ചി: നൂറാം വാർഷികം ആഘോഷിക്കുന്ന കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിൽ വിദ്യാർത്ഥികളുടെ കലാമാമാങ്കത്തിന് തുടക്കമായി. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്​ഘാടനം നിർവഹിച്ചു. സ്കൂളിലെ ഭൂരിഭാ​ഗം വിദ്യാർത്ഥികളും കലോത്സവത്തിൽ മാറ്റുരയ്ക്കുന്നുണ്ട്.

പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ മുഖ്യാതിഥിയായി. പിടിഎ പ്രസിഡണ്ട് അനൂപ് സി.ടി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ രവി എം, സ്റ്റാഫ് സെക്രട്ടറി ജെസ്സി കെ കെ, പ്രിൻഷ എം തുടങ്ങിയവർ സംസാരിച്ചു. കലോത്സവം നാളെ വൈകീട്ടോടെ സമാപിക്കും.