കാല്‍പന്തില്‍ വിസ്മയം തീര്‍ത്ത് ഷില്‍ജി ഷാജി; നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി നേടിയത് 12 ​ഗോളുകൾ, അഭിമാനമായി കക്കയംകാരി


കൂരാച്ചുണ്ട്: അസമിലെ ഗുവാഹാട്ടിയില്‍ അണ്ടര്‍ 17 (വുമണ്‍സ്) നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി കൂരാച്ചുണ്ടുകാരിയായ ഷില്‍ജി ഷാജി നേടിയത് പന്ത്രണ്ട് ഗോളുകള്‍.

 

മൂന്നുകളികളിലായി പന്ത്രണ്ടുതവണയാണ് ഈ പതിനഞ്ചുകാരി എതിര്‍ടീമുകളുടെ ഗോള്‍വല കുലുക്കിയത്. ക്വാര്‍ട്ടര്‍വരെയെത്തിയ ടീമിന് കരുത്തുപകര്‍ന്നതും ഈ മിടുക്കിതന്നെ.

പഞ്ചാബിനെതിരേ അഞ്ച്, നാഗാലാന്‍ഡിനെതിരേ നാല്, ലഡാക്കിനെതിരേ മൂന്ന് എന്നിങ്ങനെയാണ് അണ്ടര്‍ 17-ല്‍ ഷില്‍ജിയുടെ നേട്ടങ്ങള്‍. കക്കയം നീര്‍പിഴാകം ഷാജിയുടെയും എല്‍സിയുടെയും രണ്ടുമക്കളില്‍ ഇളയ ആളാണ് ഷില്‍ജി. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളില്‍ പത്താംതരം വിദ്യാര്‍ഥിനിയാണ്. സഹോദരി ഷില്‍ന പ്ലസ്ടു കഴിഞ്ഞു.