മഴ വീണ്ടും ശക്തി പ്രാപിച്ചു; കക്കയം ഡാമിന്റെ ഷട്ടര്‍ 45 സെന്റീമീറ്ററിലേക്കുയര്‍ത്തി
പേരാമ്പ്ര: ജലനിരപ്പ് വര്‍ദ്ധിച്ചതോടെ കക്കയം ഡാമിലെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. നിലവില്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുന്ന കക്കയം ഡാമിന്റെ ഇരുഷട്ടറുകളില്‍ ഒന്ന് 45 സെന്റീമീറ്റര്‍ ആയി ഉയര്‍ത്തി.
സെക്കന്‍ഡില്‍ 65 ക്യൂബിക് മീറ്റര്‍ എന്ന നിലയില്‍ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണം.
പ്രദേശത്ത് മണ്ണിടിച്ചിലും പ്രതികൂല കാലാവസ്ഥയും നിലനില്‍ക്കുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.