പുതുവത്സരം ആഘോഷിക്കാന്‍ സഞ്ചാരികളെ മാടിവിളിച്ച് കക്കയം; കുട്ടവഞ്ചിയും കയാക്കിംഗും വാട്ടര്‍ റോളറും തയ്യാര്‍
കൂരാച്ചുണ്ട്: ക്രിസ്തുമസ്, പുതുവത്സര സീസണ്‍ പ്രമാണിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് കക്കയം ഹൈഡല്‍ ടൂറിസത്തില്‍ ഒരുക്കിയിരിക്കുന്നത്.
നേരത്തെയുണ്ടായിരുന്ന സ്പീഡ് ബോട്ടുകള്‍ക്ക് പുറമെ പെരിയാര്‍ സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തില്‍ കയാക്കിംഗ്, കുട്ടവഞ്ചി, വാട്ടര്‍ റോളര്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ മലബാര്‍ ഹാവന്‍ ഹോട്ടലും 100 പേര്‍ക്ക് ഒരുമിച്ച് കലാപരിപാടികള്‍ ആസ്വദിക്കാന്‍ സാധിക്കുന്ന മിനി ഓഡിറ്റോറിയവും ഇവിടെ സജ്ജമാണ്. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക.

കുട്ടികള്‍ക്കായി നിരവധി പുത്തന്‍ റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, ഫിഷ് സ്പാ, വിആര്‍ഷോ എന്നിവ ജനുവരി രണ്ടാം വാരത്തോടെ ഇവിടെ പ്രവര്‍ത്തനസജ്ജമാകും.
summary: kakkayam invite tourists to celebrate new year