കുട്ടികളുടെ പല്ലുകള്‍ സുരക്ഷിതമായി സംരക്ഷിക്കാം; കക്കയം ജിഎല്‍പി സ്‌കൂളില്‍ മാര്‍ച്ച് 27 മുതല്‍ ദന്ത ചികിത്സാ ക്യാമ്പ്


കൂരാച്ചുണ്ട്: കക്കയം ജിഎല്‍പി സ്‌കൂളില്‍ ദന്ത ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ മലബാര്‍ ബ്രാഞ്ച്, കോഴിക്കോട് ഡെന്റല്‍ കോളജ് എന്‍എസ്എസ് യൂണിറ്റ്, കൂരാച്ചുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്.

മാര്‍ച്ച് 27 മുതല്‍ 29 വരെ നടക്കുന്ന ക്യാമ്പില്‍ കക്കയം ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അമ്പലക്കുന്ന് ആദിവാസി കോളനി നിവാസികള്‍ക്കുമായാണ് ദന്ത ചികിത്സയും ബോധവത്കരണ പരിപാടിയും നടത്തുന്നത്.

രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ക്യാമ്പ്. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്യും.