കനത്ത മഴ, കക്കയം ഡാമില്‍ വെള്ളം നിറയുന്നു; ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി, കുറ്റ്യാടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണം


 

പേരാമ്പ്ര: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കക്കയം ഡാമിലെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 30 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തിയതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ഡാമിലെ ജലനിരപ്പ് 758 മീറ്ററായി ഉയര്‍ന്നിട്ടുണ്ട്. 28 മില്ലിമീറ്റര്‍ മഴ ഡാം പരിസരത്ത് ഇതുവരെ ലഭിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

റെഡ് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഒരു കാരണവശാലും പുഴയില്‍ ഇറങ്ങാന്‍ പാടുള്ളതല്ല

 

ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷം ഡാമിന്റെ രണ്ട് ഗേറ്റുകളും 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. 17 ക്യൂബിക് മീറ്റര്‍/ സെക്കന്റ് വെള്ളം ഒഴുക്കി വിട്ടിരുന്നു.